Friday, February 18, 2011

തുടക്കം

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ എന്‍റെ ബ്ലോഗ്സ്പോട്ട് മരുഭൂമി കണക്കേ വരണ്ടിരിക്കേയാണ് ഖത്തറില്‍ കഴിഞ്ഞ ആഴ്ച നടന്ന ബ്ലോഗ്ഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചത്. അവിടുന്ന് ബ്ലോഗ്ഗേര്‍സുമായി ചേര്‍ന്നപ്പോള്‍ ഉണ്ടായ ഊര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തി, ഈ ഭൂലോകത്ത് അറിയപ്പെടാന്‍ ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചു.

ഒരാഴ്ചയായി പല പല ബ്ലോഗിലും മുങ്ങികുളിച്ച് ശുദ്ധി വരുത്തിയ ശേഷം ഒരു പറ്റിയ പേരിന്‍റെ അന്വേഷണത്തിലായി. മനസ്സില്‍ വന്ന പലതും ബ്ലോഗ്സ്പോട്ടില്‍ എനിക്ക് മുമ്പേ വന്ന പലരും എടുത്തു പ്രയോഗിച്ചിരിക്കുന്നു. എല്ലാത്തിനും അഭിപ്രായം ചോദിക്കാറുള്ള വാമഭാഗത്തിനോട് ചോദിച്ചപ്പോള്‍ അല്ലെങ്കിലേ സമയമില്ലാത്ത നിങ്ങള്‍ ഇനി ഇതിനൂടെ സമയം കളഞ്ഞാല്‍ ശരിയാവില്ല എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

എന്തായാലും ആദ്യ പോസ്റ്റിന് ഇനിയും വൈകികൂടായെന്ന തോന്നിയതിനാലാണ് ഈ തുടക്കം...

ഇതൊരു തുടക്കം മാത്രം...
എന്‍റെ ചെറിയ ചിന്തകളുമായി ഞാനിനി നിങ്ങളുടെ കൂടെയുണ്ടാവും.

5 comments:

നാമൂസ് said...

ബഹുമാന്യ സുഹൃത്തിന് സ്വാഗതം.
തുടര്‍ന്നും ധാരാളം അക്ഷരക്കൂട്ടങ്ങളിലൂടെ നമുക്ക് സംവദിക്കാം എന്ന് തന്നെ പ്രത്യാശിക്കുന്നു.
പ്രിയനേ..... എഴുത്താണി ആഞ്ഞെറിയുക.
ചിന്തട്ടെ മഷിചിന്തുകള്‍...!!
എല്ലാ ഭാവുകങ്ങളും..!!

ചാണ്ടിച്ചൻ said...

ഞങ്ങളിനി ഷാനുക്കയുടെ കൂടെയും ഉണ്ടാവും....
ചെറിയ ചിന്തകള്‍ വലിയ ചിന്തകളാകട്ടെ....

kharaaksharangal.com said...

aashamsakal

ScienceUncle said...

February 18, 2011 ന് തുടങ്ങിയതിന് ശേഷം പിന്നെ പെട്ടെന്ന് ഒടുങ്ങിയൊ? ബ്ലോഗും വേണം വമഭാഗവും വേണം!

pkk said...

ഇതു വെണൊ ഷാനുക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ